കര്‍ക്കിടി സ്വദേശിയായ ഓട്ടോഡ്രൈവ്ര്‍ കറുപ്പുസ്വാമി (35), യാത്രക്കാരായ പുളിയറ മഹേഷ് (30), ആലയ് അയിറ്റി (60), മുരുകന്‍ (30), കനവ് (60), പേശിയമ്മ (48) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ കേരളത്തില്‍ നിന്ന് ലോഡുമായി തമിഴ്നാട്ടിലേക്ക് വന്ന ലോറിയും എതിരെ വന്ന ഓട്ടോറിക്ഷയുമാണു കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവച്ചു തന്നെ അഞ്ച് പേര്‍ മരിച്ചു.