യുവാവ് തോട്ടിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 3 ജൂണ്‍ 2022 (20:10 IST)
വർക്കല: മുപ്പത്താറുകാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി വട്ടപ്ലാമൂട് കോളനി കൊച്ചു വീട്ടിൽ ദിൽ കുമാർ ആണ് വീടിനു സമീപത്തെ ഊറ്റുകുഴി വയലിനടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

കൂലിപ്പണിക്കാരനാണ് ദിൽ കുമാർ. അയിരൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കമിഴ്ന്നു വീണു ചെളിയിൽ പൂണ്ട നിലയിലായിരുന്നു. തോട് മുറിച്ചു കടക്കവേ കാൽ വഴുതി വീണതാകാം എന്നാണു പോലീസ് നിഗമനം. ഭാര്യ ബിന്ദു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍