പീഡനശ്രമക്കേസ് പ്രതി പിടിയില്‍

ബുധന്‍, 22 മാര്‍ച്ച് 2017 (13:39 IST)
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. പയറ്റുവിള കുഴിയം വിള കോരാളം രാജേഷ് എന്ന 36 കാരനാണ് പൊലീസ് പിടിയിലായത്.
 
കഴിഞ്ഞ പതിനേഴാം തീയതി ഉച്ചക്കടയിലെ റേഷന്‍ കടയിലേക്ക് പോയ വീട്ടമ്മയെ ഇയാള്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
പിടിച്ചുപറി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ പ്രതിക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. വിഴിഞ്ഞം എസ്.ഐ രതീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.

വെബ്ദുനിയ വായിക്കുക