കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിന്റെ മകൻ ഷിബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച പതിനാലുവയസ്സുകാരന്റെ കുടുംബം. ഷിബു തന്നെ ആക്രമിച്ചിട്ടുണ്ടെന്ന് മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. എന്നാല്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പരാതി നല്‍കരുതെന്നും പൊലീസ് പറഞ്ഞിരുന്നതായും അവര്‍ വെളിപ്പെടുത്തി.
നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, നീ സൂക്ഷിച്ചിരുന്നോ, കിട്ടിയത് സഹോദരനെ എന്ന് ഷിബു ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ മകളെ ലക്ഷ്യമിട്ടാണ് അവർ വന്നതെന്ന് അമ്മ വ്യക്തമാക്കി. മകൻ മരിച്ച അന്ന് ഫോൺ വിളിച്ചു വിക്ടർ ഭീഷണിപ്പെടുത്തിയിരുന്നു.