സ്‌കൂള്‍ ബസില്‍ എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു, മധ്യവയസ്കന്‍ പിടിയില്‍

വ്യാഴം, 16 മാര്‍ച്ച് 2017 (15:22 IST)
എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ 54 കാരനായ ബസ് ഡ്രൈവര്‍ പിടിയില്‍. വഴമുട്ടം സ്‌കൂളിലെ ഡ്രൈവര്‍ സുനില്‍ ദത്താണ്‍ പിടിയിലായത്.
 
സ്‌കൂള്‍ ബസിലെ യാത്രയ്ക്കിടയില്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി  പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ട മാതാപിതാക്കള്‍ കുട്ടിയെ കൌണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്ത് വന്നത്.
 
അതേസമയം പിടിയിലായ പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരു സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയരുകയും ഇതേതുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ചെയ്‌തിരുന്നു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക