ആകാശിനെ 7500 കോടി രൂപയ്ക്ക് ബൈജൂസ് ആപ്പ് ഏറ്റെടുത്തു

വെള്ളി, 15 ജനുവരി 2021 (13:23 IST)
തൃശൂര്‍: എഞ്ചിനീയറിംഗ് - മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ആകാശിനോ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പ് ഏറ്റെടുത്തു. ഈ ഏറ്റെടുക്കല്‍ 7500 കോടി രൂപയ്ക്കു മുകളിലാണ് പൂര്‍ത്തിയായത്.  
 
ഈ ഏറ്റെടുക്കല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ തുകയ്ക്കുള്ള ഏറ്റെടുക്കല്‍ സംരംഭമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ മലയാളിയായ ബൈജു രവീന്ദ്രന്‍ ബംഗളൂരുവില്‍ തുടക്കമിട്ട ബൈജൂസ് ആപ്പ് നിലവില്‍ 88000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ്.
 
ഏറ്റെടുക്കല്‍ പൂര്ണമാവുന്നതിനു മൂന്നോ നാലോ മാസം എടുക്കും എന്നാണറിയുന്നത്. ആകാശിനു നിലവില്‍ 200 ലേറെ കേന്ദ്രങ്ങളും രണ്ടര ലക്ഷത്തിലേറെ വിദ്യാര്ഥികളുമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍