കാസര്‍കോഡ് ജില്ലയില്‍ നിരോധനാജ്ഞ

ശനി, 5 സെപ്‌റ്റംബര്‍ 2015 (17:13 IST)
കാസര്‍കോഡ് ജില്ലയിലെ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവോണ ദിവസം കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിനു പിന്നാലെ ജില്ലയിലും പരിസരങ്ങളിലും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. 
 
മടികൈ, അമ്പലത്തറ മേഖലയിലാണ് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കളക്ടര്‍ ഒരു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക