മുന്‍ മന്ത്രി കെ നാരായണക്കുറുപ്പ് അന്തരിച്ചു

ബുധന്‍, 26 ജൂണ്‍ 2013 (15:50 IST)
PRO
മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് സ്ഥാപകനേതാക്കളിലൊരാളുമായ കെ നാരായണക്കുറുപ്പ് അന്തരിച്ചു. പനിയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ കരുണാകരന്‍,​ എകെ ആന്റണി,​ പി കെ വാസുദേവന്‍ മന്ത്രിസഭകളില്‍ ഗതാഗത മന്ത്രിയായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും വഹിച്ചിട്ടുണ്ട്.

കെ പി കൃഷ്ണന്‍ നായരുടെയും കുട്ടിയമ്മയുടെയും മകനായി 1927 ഒക്ടോബര്‍ 23 നു കറുകച്ചാലിലാണ്‌ കെ നാരായണക്കുറുപ്പ്‌ ജനിച്ചത്‌. കോളജ്‌ അധ്യാപകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ നിന്നാണ്‌ പൊതുപ്രവര്‍ത്തനരംഗത്തെത്തുന്നത്‌. കെ ലീലാദേവിയാണു ഭാര്യ. വാഴൂര്‍ എംഎല്‍എ പ്രൊഫ എന്‍ ജയരാജ്‌ എംഎല്‍എ ഉള്‍പ്പെടെ നാലു പുത്രന്‍മാരും മൂന്നു പുത്രിമാരുമുണ്ട്‌.

വെബ്ദുനിയ വായിക്കുക