നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനായി വഴിപാടുകള്‍ കഴിപ്പിച്ച് സഹോദരന്‍ അനൂപ്. ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനൂപ് സഹോദരനായി വഴിപാട് കഴിപ്പിക്കാന്‍ ക്ഷേത്രത്തില്‍ എത്തിയത്. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവനു മുന്നിലെത്തിയാണ് അനൂപ് പ്രാര്‍ത്ഥന നടത്തിയത്.
തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് വിശ്വാസം. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ കേസുകളിൽ അനുകൂല വിധി ഉണ്ടാകുമെന്നാണ് അനുഭവം. ഐപിഎല്‍ കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ജഡ്ജിയമ്മാവനു മുന്നിലെത്തി പ്രാര്‍ഥന നടത്തിയിരുന്നു.
അതോടൊപ്പം, സോളാര്‍ വിവാദത്തിലെ ആരോപണ വിധേയരായ നടി ശാലു മേനോനും സരിതാ എസ്. നായരും ഇവിടെ അനുഗ്രഹം തേടിയെത്തിയിട്ടുണ്ട. നേരിട്ട് എത്താതെ ,മറ്റൊരാളാണ് സരിതയ്ക്കുവേണ്ടി വഴിപാട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.