Select Your Language

Notifications

webdunia
webdunia
webdunia
Sunday, 23 November 2025
webdunia

താമര വിരിയുമോ? നേമത്ത് ഒ രാജഗോപാല്‍ മുന്നേറുന്നു

Kerala Assembly Election Results 2016
തിരുവനന്തപുരം , വ്യാഴം, 19 മെയ് 2016 (08:32 IST)
സംസ്ഥാനത്ത് ബി ജെ പി അക്കൌണ്ട് തുറക്കുമോ? വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ നേമം മണ്ഡലത്തില്‍ ഒ രാജഗോപാല്‍ മുന്നിലാണ്. സിറ്റിംഗ് എം എല്‍ എ വി ശിവന്‍‌കുട്ടി പിന്നിലാണ്. എന്നാല്‍ നേമത്ത് മാത്രമാണ് എന്‍ ഡി എയുടെ മുന്നേറ്റമെന്നതാണ് വസ്തുത. 
 
അഴീക്കോട് മണ്ഡലത്തില്‍ സി പി എമ്മിന്‍റെ കെ എം ഷാജി മുന്നിലാണ്. കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശും ഇരിക്കൂറില്‍ കെ സി ജോസഫും മുന്നിലാണ്.
 
എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറില്‍ മാത്രമാണ് യു ഡി എഫിന് മുന്നേറ്റം. കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി മുന്നിലാണ്. തലശ്ശേരിയില്‍ സി പി എം സ്ഥാനാര്‍ത്ഥി എ എം ഷംസീര്‍ മുന്നിലാണ്.
 
കല്യാശേരിയില്‍ ടി വി രാജേഷ് 1400 വോട്ടിന് മുന്നിലാണ്. പാലക്കാട് ഷാഫി പറമ്പില്‍ മുമ്പിലാണ്. മാനന്തവാടിയില്‍ പി കെ ജയലക്‍ഷ്മി പിന്നിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ ഡി എഫ് മുന്നിലേക്ക്; മൂന്നു മന്ത്രിമാര്‍ പിന്നില്‍