ചിട്ടിപ്പണവുമായി മുങ്ങിയ ഉടമകള്‍ പിടിയില്‍

ഞായര്‍, 13 ഏപ്രില്‍ 2014 (17:21 IST)
PRO
PRO
ചിട്ടിപ്പണവുമായി മുങ്ങിയ ചിട്ടിസ്ഥാപന ഉടമകള്‍ പൊലീസ് വലയിലായി. കൊല്ലം പാരിപ്പള്ളി കരിമ്പാലൂര്‍ ശ്യാം മന്ദിരത്തില്‍ ശ്യാം കുമാര്‍ എന്ന ദീപു (27), പാരിപ്പള്ളി പകല്‍ക്കുറി വാഴപ്പ്ള്ളില്‍ വീട്ടില്‍ രാജേഷ് (25) എന്നിവരാണു പിടിയിലായത്.

ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ സൌപര്‍ണ്ണിക ചിറ്റ്സ് ആന്‍റ് ഫിനാന്‍സ് എന്ന സ്ഥാപനം നടത്തി ഇടപാടുകാരെ കബളിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുമായി രണ്ടു മാസം മുമ്പ് ഇരുവരും മുങ്ങുകയാണുണ്ടായത്. കുണ്ടറ, അയിരൂര്‍, ചിതറ, പേരേറ്റില്‍ എന്നിവിടങ്ങളിലും സ്ഥാപനത്തിനു ശാഖകള്‍ ഉണ്ടെന്നും ഇവിടങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ചിട്ടി പിടിച്ചിട്ടു നാളുകളായിട്ടും പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഇടപാടുകാര്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക