കേരളത്തില്‍ ആയതുകൊണ്ട് എന്നെ ആരും കൊല്ലുന്നില്ല, പക്ഷേ ഇവിടെ തേജോവധമാണ് കൂടുതല്, ചില അഴിമതിക്കാര്‍ എന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു; ഡിജിപി ജേക്കബ് തോമസ് തുറന്നടിക്കുന്നു!
പാറ്റൂര്‍ കേസില്‍ അഴിമതി നടന്നു എന്നതാണ് എന്‍റെ നിലപാട്. അതില്‍ ഉറച്ചുനില്‍ക്കുന്നു. പാറ്റൂര്‍ വിഷയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ട് വിജിലന്‍സ് കേസ് രജിസ്‌റ്റര്‍ ചെയ്യണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായി ഞാന്‍ പറഞ്ഞിരുന്നു. അവിടെ ഭൂമികയ്യേറ്റവും നടന്നിട്ടുണ്ട് - ജേക്കബ് തോമസ് വ്യക്തമാക്കുന്നു.