കെ എസ് ആര്‍ ടി സി ബസിടിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ചൊവ്വ, 21 ജൂണ്‍ 2016 (11:19 IST)
തിരുവനന്തപുരം വിതുരയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. വിതുര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആകാശാണ് മരിച്ചത്. സ്‌കൂളിലേക്ക് പോകവെയാണ് അപകടം നടന്നത്.
 
ആകാശും സുഹൃത്തും സൈക്കിളില്‍ സ്‌കൂളിലേക്ക് പോകവെ അമിതവേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ബസ് ഡ്രൈവര്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനാല്‍ നടന്നില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക