എംഎല്‍എമാരെ അറസ്റ്റ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ജി കാര്‍ത്തികേയന്‍
ബുധന്‍, 30 ഒക്‌ടോബര്‍ 2013 (12:26 IST)
PRO
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എമാരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അതിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. നിയമപരമായി അറസ്റ്റു നിയമസഭയിലോ പരിസരത്തോ നടക്കുകയാണെങ്കില്‍ മാത്രമാണ് സ്പീക്കറിന്റെ അനുമതി വേണ്ടത്.
സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ അറസ്റ്റുചെയ്യാം. അതിന്‌ശേഷം അത് സ്പീക്കറെ പൊലീസ് വകുപ്പ് നിയമപരമായി അറിയിക്കണം. ഇതാണ് വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലുള്ള സിഎംപി നേതാവ് എം വി രാഘവനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ സംഭവങ്ങള്‍ വിശദമാക്കി എംഎല്‍എമാരുടെ അറസ്റ്റിന് അനുമതി തേടി സ്പീക്കര്‍ക്ക് പൊലീസ് കത്ത് നല്‍കാനിരിക്കെയാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.വധശ്രമത്തിനാണ് എംഎല്‍എമാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എമാരായ കെ കെ നാരായണന്‍, സി കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്