വിസ്തീര്‍ണ്ണം (ചതുരശ്രകിലോമീറ്ററിന്) 3032 ജനസംഖ്യ 27,37,300 പുരുഷന്മാര്‍ 13,12,700 സ്ത്രീകള്‍ 14,24,600
ഗതാഗതം
റെയില്‍വേ: സംസ്ഥാനത്തിന്‍െറ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ട് തൃശ്ശൂര്‍ സ്റ്റേഷനില്‍ എല്ലാ ട്രെയിനുകളും കടന്നു പോവുന്നു.
റോഡ്: തൃശ്ശൂര്‍ ജില്ല കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും എല്ലാ പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം: തൃശ്ശൂരിന് അടുത്ത് കിടക്കുന്ന വിമാനത്താവളം നെടുന്പാശ്ശേരിയാണ്. ദൂരം 58 കി.മീ.
ചരിത്രം
പരശുരാമന്‍െറ തപസ്സിനാല്‍ സംപ്രീതനായ പരമശിവന്‍ ഒരിക്കല്‍ പാര്‍വ്വതിയുമൊത്ത് തൃശ്ശൂര്‍ വന്നത്രെ. ശിവന്‍െറ വാഹനമായ നന്ദി ഒരല്‍പ്പസമയം വിശ്രമിച്ച ഇടത്തിലാണ് വടക്കുന്നാഥന്‍ ക്ഷേത്രം പണികഴിച്ചിരിക്കുന്നതെത്രെ. തൃശ്ശൂര്‍ എന്ന പേരു തന്നെ"തിരു ശിവ പെരിയ ഊര്‍' ലോപിച്ചുണ്ടായതാണ്.
ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടുവരെ ചേരരാജവംശത്തിനു കീഴിലായിരുന്ന തൃശ്ശൂര്‍. അവസാനത്തെ പെരുമാള്‍ ഇസ്ളാം മതം സ്വീകരിച്ച് മെക്കയ്ക്ക് പോയതോടെ പെരുന്പടപ്പ് സ്വരൂപത്തിന് ലഭിക്കുകയായിരുന്നു.
ശക്തന്‍ തന്പുരാന്‍െറ പ്രത്യേക താല്പര്യമാണ് തൃശ്ശൂരിനെ ഒരു നഗരമാക്കി മാറ്റിയത്. ആധുനിക തൃശ്ശൂര്‍ നഗരത്തിന്‍െറ രൂപീകരണത്തില്‍ ദിവാന്‍മാരായ ശങ്കരവാര്യരും ശങ്കുണ്ണി മോനോനും വഹിച്ച പങ്കും വിസ്മരിക്കത്തക്കതല്ല. കേരളത്തിലെ മറ്റു പ്രദേശണ്ണളെ പോലെതന്നെ തൃശ്ശൂരിനും പല വിദേശ ശക്തികളെയും സഹിക്കേണ്ടി വന്നിട്ടുണ്ട്. ടിപ്പുവിനു ശേഷം വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും ശേഷം ബ്രിട്ടീഷുകാരും തൃശ്ശൂര്‍ ഭരിച്ചു. സ്വാതന്ത്ര്യ ചരിത്രം
പരശുരാമന്‍െറ തപസ്സിനാല്‍ സംപ്രീതനായ പരമശിവന്‍ ഒരിക്കല്‍ പാര്‍വ്വതിയുമൊത്ത് തൃശ്ശൂര്‍ വന്നത്രെ. ശിവന്‍െറ വാഹനമായ നന്ദി ഒരല്‍പ്പസമയം വിശ്രമിച്ച ഇടത്തിലാണ് വടക്കുന്നാഥന്‍ ക്ഷേത്രം പണികഴിച്ചിരിക്കുന്നതെത്രെ. തൃശ്ശൂര്‍ എന്ന പേരു തന്നെ"തിരു ശിവ പെരിയ ഊര്‍' ലോപിച്ചുണ്ടായതാണ്.
ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടുവരെ ചേരരാജവംശത്തിനു കീഴിലായിരുന്ന തൃശ്ശൂര്‍. അവസാനത്തെ പെരുമാള്‍ ഇസ്ളാം മതം സ്വീകരിച്ച് മെക്കയ്ക്ക് പോയതോടെ പെരുന്പടപ്പ് സ്വരൂപത്തിന് ലഭിക്കുകയായിരുന്നു.
ശക്തന്‍ തന്പുരാന്‍െറ പ്രത്യേക താല്പര്യമാണ് തൃശ്ശൂരിനെ ഒരു നഗരമാക്കി മാറ്റിയത്. ആധുനിക തൃശ്ശൂര്‍ നഗരത്തിന്‍െറ രൂപീകരണത്തില്‍ ദിവാന്‍മാരായ ശങ്കരവാര്യരും ശങ്കുണ്ണി മോനോനും വഹിച്ച പങ്കും വിസ്മരിക്കത്തക്കതല്ല. കേരളത്തിലെ മറ്റു പ്രദേശണ്ണളെ പോലെതന്നെ തൃശ്ശൂരിനും പല വിദേശ ശക്തികളെയും സഹിക്കേണ്ടി വന്നിട്ടുണ്ട്. ടിപ്പുവിനു ശേഷം വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും ശേഷം ബ്രിട്ടീഷുകാരും തൃശ്ശൂര്‍ ഭരിച്ചു.
സ്വാതന്ത്ര്യ ലബ്ധ്യാനന്തരം തിരുവിതാംകൂര്‍ , കൊച്ചി സംസ്ഥാനങ്ങള്‍ ഒന്നായപ്പോഴാണ് തൃശ്ശൂര്‍ ഒരു ജില്ലയാക്കി മാറുന്നത്. കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരങ്ങളുടെയും നാടാണ്. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്‍െറ വര്‍ണ ശബളിമയും ശബ്ദമധുരിമയും ഒട്ടനവധി വിദേശിയരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
റെയില്‍വേ: സംസ്ഥാനത്തിന്‍െറ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്നതു കൊണ്ട് തൃശ്ശൂര്‍ സ്റ്റേഷനില്‍ എല്ലാ ട്രെയിനുകളും കടന്നു പോവുന്നു.
റോഡ്: തൃശ്ശൂര്‍ ജില്ല കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും എല്ലാ പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ആകാശമാര്‍ഗ്ഗം: തൃശ്ശൂരിന് അടുത്ത് കിടക്കുന്ന വിമാനത്താവളം നെടുന്പാശ്ശേരിയാണ്. ദൂരം 58 കി.മീ.
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
കേരള കലാമണ്ഡലം തൃശ്ശൂരില്‍ നിന്ന് 29 കിലോമീറ്ററകലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്. കേരളത്തിന്‍െറ തനതു കലാരൂപങ്ങളെ, പ്രത്യേകിച്ചും കഥകളിയെ പരിപോഷിപ്പിക്കാനായി മഹാകവി വള്ളത്തോള്‍ വിഭാവനം ചെയ്തു സ്ഥാപിച്ചതാണിത്. അനേകം കലാകാരന്മാരെ വാര്‍ത്തെടുത്തിട്ടുള്ള ഈ സ്ഥാപനം വിദേശികളെപ്പോലും ആകര്‍ഷിക്കുന്നു.
ഗുരുവായൂര്‍: തെക്കന്‍ ദ്വാരകയെന്നറിയപ്പെടുന്ന ഈ ശ്രീകൃഷ്ണക്ഷേത്രം പല ഐതീഹ്യങ്ങളുടെയും വിളനിലമാണ്. ഈ ക്ഷേത്രത്തിലിരുന്നാണ് മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി പ്രസിദ്ധമായ നാരായണീയം രചിച്ചത്.
പീച്ചീ ഡാം: 125 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന പീച്ചി വാഴാനി വന്യമൃഗ സങ്കേതത്തിലാണ് ഈ ഡാമുള്ളത്. മനോഹരമായ ഈ ഡാം പിക്നിക്കിന് അനുയോജ്യമായ ഇടമാണ്. ബോട്ടിംഗ് നടത്താനുള്ള സൗകര്യവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വടക്കുന്നാഥന്‍, പാറമേക്കാവ് ക്ഷേത്രങ്ങള്‍: കേരള വാസ്തുകലയുടെ ഔന്നത്യം വിളിച്ചോതുന്ന ഈ രണ്ടു ക്ഷേത്രങ്ങളും തൃശ്ശൂര്‍ നഗരത്തിലാണുള്ളത്. ഏപ്രില്‍ മാസത്തില്‍ ഇവിടെ നടക്കുന്ന പൂരം വളരെ പ്രസിദ്ധമാണ്. വിദേശികളെ പോലും ആകര്‍ഷിക്കുന്ന ഈ പൂരസമയത്ത് തൃശ്ശൂര്‍ നഗരവും പരിസരപ്രദേശവും ജനസമുദ്രമായി മാറാറുണ്ട്.
ആശുപത്രികള്‍
മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഫോണ്‍ നന്പര്‍ : 421050