കേരള ബജറ്റ് 2017: നോട്ട് നിരോധനം മനുഷ്യനിർമിതമായ ദുരന്തം, നിക്ഷേപവും കയറ്റുമതിയും ഗണ്യമായി കുറഞ്ഞു; ധനമന്ത്രി തോമസ് ഐസക് സഭയിൽ

വെള്ളി, 3 മാര്‍ച്ച് 2017 (09:10 IST)
പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു തുടങ്ങി. നോട്ട് നിരോധനം തുക്ലക് പരിഷ്കരണം എന്ന എം ടി വാസുദേവൻ നായരുടെ വാക്കുകൾ കടമെടുത്താണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. 
 
നോട്ട് നിരോധനം മനുഷ്യനിർമിതമായ ദുരന്തമാണ്. കമ്പോളത്തിലെ ഡിമാൻഡിനെ നോട്ട് നിരോധനം സാരമായി ബാധിച്ചു. ആളുകളുടെ കയ്യിൽ പണമില്ലാതായി. കമ്പോളം ഞെരുക്കത്തിലായി. സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
 
സാമ്പത്തിക ബുദ്ധിമുട്ട് ചെറുക്കാൻ ബജറ്റ് മാത്രമാണ് ഏകവഴി. ചെലവു ചുരുക്കൽ ബജറ്റിന് സാക്ഷ്യം നൽകും. നിക്ഷേപവും കയറ്റുമതിയും ഗണ്യമായി കുറഞ്ഞുവെന്നും തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. ബജറ്റ് അവതരണം തുടരുന്നു.

വെബ്ദുനിയ വായിക്കുക