പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയാൽ തൊഴിലില്ലായ്‌മ വർധിക്കും: ഗവർണർ

ശനി, 25 ഫെബ്രുവരി 2017 (15:34 IST)
വരുന്ന സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് മാർച്ച് മൂന്നിന് അവതരിപ്പിക്കും. പ്രവാസിലോകം പ്രതിസന്ധിയിലാകുമെന്ന് ഗവർണർ പി സദാശിവം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള  നയപ്രഖ്യാപന പ്രസംഗത്തിനിടയിലാണ് കേരളം നേരിടാൻ പോകുന്ന തൊഴിലില്ലായ്മയെക്കുറിച്ച് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്.
 
വലിയ തോതിൽ പ്രവാസികൾ സംസ്ഥാനത്തേക്ക് മടങ്ങുകയാണ്. ഇതു തൊഴിലില്ലായ്മ നിരക്ക് കൂട്ടും, പ്രവാസികൾ കൂട്ടത്തോടെ തിരിച്ചു വരുന്നത് സംസ്ഥാനത്തെ വരുമാനത്തെ ബാധിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. 
 
മാര്‍ച്ച് മൂന്നിനാണ് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം. ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുക. മാര്‍ച്ച് 16 വരെ നീളുന്ന സമ്മേളനം വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കി പിരിയും. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. 

വെബ്ദുനിയ വായിക്കുക