സ്മാര്‍ട്ട് ഫോണില്‍ യൂട്യൂബ് ഉപയോഗിക്കാറുണ്ടോ ? സൂക്ഷിക്കുക... നിങ്ങള്‍ ഹാക്കര്‍മാരുടെ വലയില്‍പ്പെട്ടേക്കാം

ചൊവ്വ, 12 ജൂലൈ 2016 (10:45 IST)
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ ആളുകളും ഫോണില്‍ തന്നെ യൂട്യൂബ് ഉപയോഗിക്കാറുണ്ട്. യൂട്യൂബിന്റെ മൊബൈല്‍ ഉപയോഗം ഡെസ്‌ക്ടോപ്പ് ഉപയോഗത്തിന്റെ ഇരട്ടിയില്‍ കൂടുതലാണെന്നാണ് ഗൂഗിള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ചില  ഗവേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു‍.
 
ആന്‍ഡ്രോയ്ഡ് ഫോണില്‍ യൂട്യൂബ് ഉപയോഗിക്കുന്നത് ഹാക്കിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ഗവേഷണ റിപ്പോര്‍ട്ട്. ശബ്ദസോഫ്റ്റ് വെയറിലൂടെയാണ് ഫോണിലേക്കുള്ള കടന്നുകയറ്റം സാധ്യമാവുകയെന്നും മനുഷ്യകാതുകള്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ളവയാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നതെന്നും ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മിക്കാ ഷേര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
 
ഒരു ശബ്ദരൂപത്തില്‍ യൂട്യൂബ് വീഡിയോയോടൊപ്പം എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഫയലാണ് ഹാക്കിംഗിന് സഹായിക്കുന്നത്. മനുഷ്യന്റെ ശബ്ദം തിരിച്ചറിയുന്ന തരത്തില്‍ എംബഡ് ചെയ്യപ്പെട്ടിരിക്കുന്ന ഈ ഓഡിയോ ഫയല്‍ തിരിച്ചറിയുന്ന വോയ്‌സ് സോഫ്റ്റ് വെയര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് ഹാക്കര്‍മാര്‍ ചെയ്യുക. ഫോണുകളിലെ ശബ്ദം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന സംവിധാനത്തിലൂടെയായിരിക്കും ഹാക്കിംങ്ങ് നടത്തുകയെന്നും വിദഗ്ദരുടെ മുന്നറിയിപ്പ് നല്‍കി. 
 
ശബ്ദ ഹാക്കിംഗ് തടയാന്‍ കഴിയുന്ന പുതിയ സോഫ്റ്റ്‌വെയറുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. ഇതിനായി വോയിസ് റെക്കഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക എന്നതാണ് ഇപ്പോള്‍ നിലവിലുള്ള മാര്‍ഗം. ഇത്തരത്തില്‍ നിരവധി ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായാണ് കരുതുന്നതെന്ന് വിദഗ്ദര്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക