വാട്‌സ്ആപ്പിന് രാവിലെ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു, പരാതികള്‍ ലഭിക്കാന്‍ തുടങ്ങിയത് 8.30 മുതല്‍

ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:04 IST)
മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് ഇന്ന് രാവിലെ മുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോര്‍ട്ട്. സര്‍വീസ് സ്റ്റാറ്റസ് വെബ്‌സൈറ്റായ ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് രാവിലെ എട്ട് മുതല്‍ നിരവധി ഉപയോക്താക്കള്‍ പരാതികള്‍ അറിയിക്കാന്‍ തുടങ്ങി. രാവിലെ 8.30 ആകുമ്പോഴേക്കും ഏകദേശം 12,000 ത്തില്‍ അധികം പരാതികളാണ് ഈ വെബ് സൈറ്റില്‍ ലഭിച്ചത്. 
 
അതേസമയം, ആഗോള തലത്തില്‍ വാട്‌സ്ആപ്പ് നിലച്ചത് ഉച്ചയ്ക്ക് 12 മണിയോടെയാണ്. സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം രണ്ടേകാലോടെ വാട്‌സ്ആപ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍