‘വെല്‍ക്കം ഓഫര്‍ 2’; ടെലികോം മേഖലയില്‍ വീണ്ടും കോളിളക്കം സൃഷ്ടിക്കാന്‍ ജിയോ !

ബുധന്‍, 23 നവം‌ബര്‍ 2016 (11:53 IST)
ടെലികോം മേഖലയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് മുന്നേറുകയാണ് റിലയന്‍സ് ജിയോ. ഡിസംബര്‍ 31 വരെയായിരുന്നു ജിയോയുടെ വെല്‍ക്കം ഓഫര്‍. എന്നാല്‍ അത് മാര്‍ച്ച് വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ജിയോ വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31ന് അവസാനിക്കുകയാണെങ്കില്‍ വെല്‍ക്കം ഓഫര്‍ 2 വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  
 
ജിയോ വെല്‍ക്കം ഓഫര്‍ 2നും 90 ദിവസത്തെ കാലാവധിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ട്രായ്‌യുടെ നിയമമനുസരിച്ച എല്ലാ ടെലികോം കമ്പനികള്‍ക്കും അതിലെ സൗജന്യ ഓഫര്‍ മൂന്നു മാസത്തേയ്ക്കു മാത്രമേ നല്‍കാന്‍ അനുവാദമുള്ളൂ. അതുകൊണ്ടാണ് ജിയോ ആദ്യ വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ച് അതേദിവസം തന്നെ രണ്ടാമത്തെ ഓഫര്‍ ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്

വെബ്ദുനിയ വായിക്കുക