ആല്‍ഫാന്യൂമെറിക് കീപാഡ്, തകര്‍പ്പന്‍ ബാറ്ററി, സ്‌നേക്ക് 2 ഗെയിം; നോക്കിയ 3310 അതിശയിപ്പിക്കുന്നു !

ചൊവ്വ, 21 ഫെബ്രുവരി 2017 (11:24 IST)
അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ഐയോണിക് നോക്കിയ 3310 ഫോണ്‍ ഇപ്പോള്‍ ലോക വ്യാപകമായ ഒരു വാര്‍ത്തയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് പുതിയ വേരിയന്റിലെ ഈ നോക്കിയ ഫോണിനായി കാത്തിരിക്കുന്നത്. 4000 രൂപയാണ് ഈ ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ എന്തെല്ലാം സവിശേഷതകളാണ് ഈ ഫോണിനുള്ളതെന്ന് നോക്കാം. 
 
വളരെ കാലം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഈ ഫോണിനുള്ളത്. ഒറ്റ ചാര്‍ജ്ജിങ്ങില്‍ തന്നെ ദിവസങ്ങളോളം ബാറ്ററി നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ പുതിയ നോക്കിയ 3310ല്‍ സ്‌നേക്ക് 2 ഗെയിം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
ആറു നിറങ്ങളിലാണ് നോക്കിയ 3310 വരുന്നത്. അതിനാല്‍ ഉപഭോക്താക്കളുടെ ആവശ്യാനുസരണം ഏതു നിറം വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന സൌകര്യവുമുണ്ട്. കൂടാതെ ആല്‍ഫാന്യൂമെറിക് കീപാഡ് ഉപയോഗിച്ച് സ്വന്തമായി അഞ്ച് തരത്തിലുളള റിങ്ങ്‌ടോണുകള്‍ നിര്‍മ്മിച്ച് സേവ് ചെയ്യാനും ഈ ഫോണില്‍ സാധിക്കും.

വെബ്ദുനിയ വായിക്കുക