വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ ശല്യമായോ ? ഇതാ അവ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാനുള്ള ചില മാര്‍ഗങ്ങള്‍ !

വ്യാഴം, 16 ഫെബ്രുവരി 2017 (12:34 IST)
ഇക്കാലത്ത് വാട്ട്സാപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. ഒരിക്കല്‍ നിങ്ങളുടെ നമ്പര്‍ കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളെ വാട്ട്‌സാപ്പിലും അതുപോലെ ഏതൊരു വാട്ട്സാപ്പ് ഗ്രൂപ്പിലും ചേര്‍ക്കാന്‍ സാധിക്കും. എന്നാല്‍ നിങ്ങള്‍ ആ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയാണെങ്കില്‍ വീണ്ടും അവര്‍ക്ക് നിങ്ങളെ ആ ഗ്രൂപ്പില്‍ നിങ്ങളുടെ അനുവാദം കൂടാതെ ചേര്‍ക്കാന്‍ സാധിക്കും. അത്തരത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുളള ഗ്രൂപ്പുകളോ നമ്പറുകളോ ഉണ്ടെങ്കില്‍ അവരെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം. അതിനായി താഴെ പറയുന്ന ഈ കാര്യങ്ങള്‍ ചെയ്താല്‍ മതി 
 
വാട്ട്‌സാപ്പ് അക്കൗണ്ട് തുറന്ന് 'Settings'ല്‍ പോകുക.  ഐഒഎസിലാണെങ്കില്‍ ആപ്‌സിന്റെ പ്രധാന സ്‌ക്രീനിന്‍ താഴെ വലതു ഭാഗത്തായും ആന്‍ഡ്രോയിഡില്‍ പ്രധാന സ്‌ക്രീനില്‍ മുകളില്‍ വലതു ഭാഗത്തുമായും കാണുന്ന 'three dots'ടാപ്പ് ചെയ്താലും 'Settings'ലഭിക്കും.
തുടര്‍ന്ന് അക്കൗണ്ട് എന്നതില്‍ ടാപ്പ് ചെയ്ത ശേഷം 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്നതില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്തതിനു ശേഷം 'ഡിലീറ്റ് മൈ അക്കൗണ്ട്' എന്നതില്‍ ടാപ്പ് ചെയ്യുകയാണ് വേണ്ടത്.
 
ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യും. വാട്ട്‌സാപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുന്നതിനു മുമ്പായി അതില്‍ ആവശ്യമുള്ളവ ബാക്കപ്പ് ചെയ്യുകയും ചെയ്യാം. ഇനി നിങ്ങള്‍ക്ക് ഇതേ നമ്പര്‍ ഉപയോഗിച്ച് പുതിയ വാട്ട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ പഴയ ഡാറ്റകള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക