ഹൈക്ക് മെസേജ് ആപ്പ് പൂട്ടുന്നു, മോജികൾ മറ്റ് ആപ്പുകളിലേക്ക്

തിങ്കള്‍, 18 ജനുവരി 2021 (12:38 IST)
ഇൻസ്റ്റന്റ് മെസേജ് ആപ്പുകൾക്കിടയിൽ സാന്നിധ്യം അറിയിച്ചിരുന്ന ഹൈക്ക് മെസേജ് ആപ്പ് പൂട്ടുന്നു. വലിയ താരപ്രഭ ഇല്ലായിരുന്നുവെങ്കിലും മറ്റ് ആപ്പുകള്‍ക്കിടയില്‍  കാര്യമായ പിന്തുണ ഹൈക്കിന് ഉണ്ടായിരുന്നു. എന്നാൽ വിപണിയിൽ ഏറെ പുതിയ ആപ്പുകൾ വന്നതിന് പിന്നാലെയാണ് തീരുമാനം.
 
2012 ല്‍ ഹൈക്ക് ആരംഭിച്ചപ്പോള്‍, അതിന്റെ ജനപ്രീതി ഉയര്‍ന്ന് പുതിയ ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ വാട്‌സാപ്പ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ വന്നതോടെ ഹൈക്കിന് ഇടിവുണ്ടായി. 2016 ഓഗസ്റ്റില്‍ ഹൈക്കിന് 100 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു.അടച്ചുപൂട്ടാനുള്ള കാരണം ഹൈക്ക് വെളിപ്പെടുത്തിയിട്ടില്ല. ഹൈക്ക് മെസഞ്ചറിന് പകരമായി വൈബ്, റഷ് എന്നിവ ഉപയോഗിച്ച് പുതിയ ബ്രാൻഡ് തയ്യാറായെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ മോജികൾ ഈ ആപ്പിലേക്ക് മാറ്റാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍