ഫെയ്‌സ് റെക്കഗ്നീഷൻ സംവിധാനം ഉപേക്ഷിക്കുന്നുവെന്ന് ഫേസ്‌ബുക്ക്

ബുധന്‍, 3 നവം‌ബര്‍ 2021 (21:01 IST)
ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫെയ്‌സ്‌ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.ഉപയോക്താക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനന്ന് മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു.
 
മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കിമാറ്റിയതിന് പിന്നാലെയാണ് ഫെയ്‌സ്‌‌ബുക്കിന്റെ പുതിയ നീക്കം.ഫേഷ്യല്‍ റെക്കഗ്നനിഷന്‍ അനുമതി നല്‍കിയിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തും. സ്വകാര്യതയെ ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാ‌നം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍