ഇന്റർനെറ്റില്ലാതെയും ഫേസ്ബുക്കിൽ വീഡിയോ കാണാം

തിങ്കള്‍, 11 ജൂലൈ 2016 (16:35 IST)
ഇന്റർനെറ്റില്ലാത്ത സമയത്തും ഫേസ്ബുക്ക് വഴി ഇനിമുതൽ വീഡിയോ കാണാം. ഇന്ത്യയിലാണ് ആദ്യം ഇത് നടപ്പിലാക്കുക. വൈ ഫൈ കണക്ടിവിറ്റി ഉള്ള സമയത്ത് ആവശ്യമുള്ള വീഡിയോ ഡൗൺലോഡ് ചെയ്യുകയും പിന്നീട് ഇനറ്റ്നെറ്റില്ലാത്ത സമയത്ത് ഇത് കാണാനുമുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്.
 
ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും ഏറെ പിന്നിലാണ്. ഈ സാഹചര്യത്തിലാണ് ഈ പ്രവർത്തനം ഇന്ത്യയിൽ തന്നെ ആദ്യം നടപ്പിലാക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചത്. വ്യക്തികളുടെ പ്രൊഫൈലുകളും വിവിധ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകളും മാത്രമേ ഇത്തരത്തിൽ കാണുവാൻ സാധിക്കുകയുള്ളു.
 
എന്നാൽ, ഇന്ത്യയിൽ എവിടെയെല്ലാമാണ് ഇത് നടപ്പിലാക്കുന്നതെന്ന് മാത്രം ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. ഇന്റർനെറ്റ് വിതരണത്തിനായി പുതുമകൾ പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്.  ഇന്റർനെറ്റ് താഴേക്ക് ‘ബീം’ ചെയ്യുന്ന ബലൂണുകളും ഡ്രോണുകളുമെല്ലാം പലയിടത്തായി എഫ്ബി പരീക്ഷിക്കുന്നുണ്ട്. ഫ്രീ ബേസിക്സ് തന്നെ ചില ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പ്രാവർത്തികമാക്കുന്നുമുണ്ട്. 
 

വെബ്ദുനിയ വായിക്കുക