വേഗത കുറഞ്ഞ നെറ്റ് കണക്‌ഷനുകൾക്കായി ഫെയ്സ്ബുക്ക് ലൈറ്റ് പുറത്തിറക്കി

വെള്ളി, 5 ജൂണ്‍ 2015 (14:39 IST)
നെറ്റ് കണക്‌ഷനു വേഗതയില്ലാത്ത കാരണത്താല്‍ മൊബൈലില്‍ ഫേസ്ബുക്ക് ആപ് പ്രവര്‍ത്തിക്കാതെ വരുന്ന സാഹചര്യം ഇന്ത്യയില്‍ പല സ്ഥലത്തും ഉണ്ടാകാറുള്ളതാണ്. ഇനി അതൊക്കെ പഴങ്കഥ. ഇനി ഫേസ്ബുക്ക് മൊബൈലി വളരെ എളുപ്പം പ്രവര്‍ത്തിക്കും. ഇതിനായി നെറ്റ്‌വർക്ക് സ്പീഡ് കുറഞ്ഞ ഉപയോക്താക്കൾക്കായി പുതിയ ആപ്പ്ലിക്കേഷന്‍ ഫേസ്ബുക്ക് പുറത്തിറക്കി.

തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് മാത്രമെ ഈ സൌകര്യം ലഭിക്കു. ഫേസ്ബുക്ക് ലൈറ്റ് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗാണ് പുതിയ ആപ്പ് ഔദ്യോഗികമായി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. പുതിയ ‘ഫെയ്സ്ബുക്ക് ലൈറ്റ്’ ന്റെ ഫയൽ സൈസ് ഒരു എംബി മാത്രമായതിനാൽ ഏതു മെമ്മറി കുറഞ്ഞ ഫോണിലും ഉപയോഗിക്കാൻ സാധിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയ ഫെയ്സ്ബുക്ക് ലൈറ്റ് വളരെ വേഗം ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. ലോകത്തിലെ എല്ലാ ആൾക്കാർക്കുമായാണു പുതിയ ആപ്പ് പുറത്തിറക്കുന്നതെന്നു സുക്കർബർഗ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏഷ്യയിലാണ് ലൈറ്റ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലൈറ്റ് വരും ആഴ്ചകളിൽ ലഭ്യമാക്കുമെന്നും ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക