കേരളത്തിന്റെ ലാപ്‌ടോപ് കോകോനിക്സ് ആമസോണിൽ വിൽപ്പനയ്ക്ക്

ചൊവ്വ, 9 ജൂണ്‍ 2020 (12:05 IST)
തിരുവനന്തപുരം: പൊതു സ്വകാര്യ പങ്കാളിത്തതോടെയുള്ള കേരള സർക്കാരിന്റെ കോകോനിക്സ് ലാപ്‌ടോപ് കമ്പ്യൂട്ടറുകൾ ആമസോണിൽ വിൽപ്പനയ്ക്ക്. 29,000 രൂപ മുതല്‍ 39,000 രൂപ വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് ആമസോണിൽ വിൽപ്പനയ്ക്കെത്തിച്ചിരിയ്ക്കുന്നത്. ഉടൻ തന്നെ ഇത് ഓഫ്‌ലൈൻ ഷോറൂമുകൾ വഴി വിൽപ്പനയ്ക്കെത്തും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഇതിനകം കൊക്കോണിക്സ് ലാപ്ടോപ് കൈമാറി കഴിഞ്ഞു
 
വിപണിയിലുള്ള മറ്റു ലാപ്‌ടൊപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഫീച്ചറുകളുമായി കുറഞ്ഞ വിലയിൽ വിൽപ്പനയ്ക്കെത്തിയ്ക്കുന്നു എന്നത് കോകൊണിക്സിന് നേട്ടമാകും എന്നാാണ് പ്രതീക്ഷ. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി  ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, സ്റ്റാര്‍ട്ടപ്പായ ആക്സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കോകോണിക്സ്. വര്‍ഷം രണ്ടര ലക്ഷം വരെ ലാപ്ടോപ് നിര്‍മിക്കുകയാണ് ലക്ഷ്യം. പഴയ ലാപ്ടോപ്പുകള്‍ തിരിച്ചുവാങ്ങി സംസ്കരിക്കുന്ന ഇ -വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കൊക്കോണിക്സ് സജ്ജമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍