സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യ !

വ്യാഴം, 29 ഡിസം‌ബര്‍ 2016 (12:14 IST)
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ, അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി
നിലവില്‍ 250 മില്ല്യണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇനിയും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണായ ജിഫൈവ് ദക്ഷിണ കൊറിയന്‍ കമ്പനി ഭീമന്‍ എല്‍ജി പുറത്തിറക്കിയതുപോലും ഇന്ത്യയിലാണ്. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ ചില സ്മാര്‍ട്ട്ഫോണുകളെകുറിച്ചറിയാം.
 
എച്ച് ടി സി 10: എച്ച്ടിസിയുടെ ഏറ്റവും പുതിയ സ്മാർട് ഫോണാണ്‍ എച്ച്ടിസി 10. രണ്ടു വ്യത്യസ്ത വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തിയത്. സിൽവർ, കാർബൺ ഗ്രേ എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാകുന്ന എച്ച്ടിസി 10 സ്മാർട് ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും 46,500 രൂപയ്ക്ക് ലഭിക്കും.
 
സാംസങ്ങ് ഗാലക്സി എസ് 7/ എസ് 7 എഡ്ജ്: ഒട്ടേറെ പുത്തന്‍ സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് ഈ ഫോണ്‍ വിപണിയിലെത്തിയത്. ഗാലക്‌സി എസ് 7നൊപ്പം സ്‌ക്രീനിന്റെ വശങ്ങളിലും ഡിസ്‌പ്ലേയുളള ഗാലക്‌സി എസ്7 എഡ്ജ് എന്ന മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചു. ഗാലക്‌സി എസ് 7ന് 48,900 ആണ് ഇന്ത്യന്‍ വിപണിയിലെ വില. എസ്7 എഡ്ജിന് 56,900 ആണ് വില.
 
ഷവോമി എംഐ 5: ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ എം ഐ 5 ഇന്ത്യയില്‍ 24,999 രൂപയ്ക്കാണ് ലഭ്യമാവുക. ഫോണിന്റെ മികച്ച ഫീച്ചറുകളാണ് ഷവോമിയുടെ മറ്റ് മോഡലുക്കളില്‍ നിന്ന് എം ഐ 5നെ വ്യത്യസ്തമാക്കുന്നത്. 
 
ഐഫോണ്‍ 6എസ് പ്ലസ് / 6എസ്: ഐഫോണുകളുടെ പുതിയ പതിപ്പുകളായ ഐഫോൺ 6എസ്, 6എസ് പ്ലസ് എന്നിവ ആപ്പിൾ അവതരിപ്പിച്ചതും ഈ വര്‍ഷത്തിലാണ്. ഐഫോൺ 6, 6പ്ലസ് എന്നിവയുടെ പരിഷ്കരിച്ച മോഡലുകളായിരുന്നു ഇവ.
 
എല്‍ജി ജി5: എല്‍ജി ജി 5 ഫ്ലാഗ്ഷിപ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയതും ഈ വര്‍ഷമാണ്. മൊഡ്യൂളാര്‍ ഇക്കോ സിസ്റ്റവും അക്സസറീസുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 52,990 രൂപയാണ് വില. ഫ്ലിപ്കാര്‍ട്ട് വഴിയും മറ്റ് റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴിയും ഫോണ്‍ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക