റഷ്യയിൽ സംപ്രേക്ഷണം നിർത്തി സിഎൻഎന്നും ബിബിസിയും: യൂട്യൂബിന് വിലക്കേർപ്പെടുത്തി റഷ്യ

ശനി, 5 മാര്‍ച്ച് 2022 (09:54 IST)
റഷ്യ-യുക്രെയ്‌ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ച് സിഎൻഎന്നും ബിബിസിയും. യുദ്ധ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിന് റഷ്യ കടുത്ത നിയന്ത്രണ‌ങ്ങൾ കൊണ്ടുവന്നതോടെയാണ് നടപടി.
 
കാനഡയുടെ ഔദ്യോഗിക ചാനലായ സിബിസി ന്യൂസും ബ്ലൂബർഗ് ന്യൂസും റഷ്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. അതേസമയം ഫേസ്‌ബുക്കിന് പിന്നാലെ യൂട്യൂബിനും റഷ്യ വിലക്കേർപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍