ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ ആദ്യ എട്ട് പേരും മികച്ച രീതിയില്‍ ബാറ്റിങ് മികവ് തെളിയിച്ചവരാണ്. കരുത്തുറ്റ ബാറ്റിങ് നിര ആര്‍സിബിയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ദേവ്ദത്ത് പടിക്കലിനു ബാക്കപ്പ് ആയി വെങ്കടേഷ് അയ്യരും ജോഷ് ഹെയ്‌സല്‍വുഡിനു ബാക്കപ്പ് ആയി ഡഫിയും ഉള്ളതിനാല്‍ ആര്‍സിബിക്കു ആശങ്കപ്പെടാനില്ല.
സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍ / വെങ്കടേഷ് അയ്യര്‍, രജത് പാട്ടിദര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് / ജേക്കബ് ഡഫി, യാഷ് ദയാല്‍, സുയാഷ് ശര്‍മ (ഇംപാക്ട്)