Rishabh Pant: വേദന സഹിക്കാൻ വയ്യ, ബാറ്റിങ് നിർത്തി കൂടാരം കയറി പന്ത്

WEBDUNIA

ബുധന്‍, 15 ഏപ്രില്‍ 2026 (20:40 IST)
Rishabh Pant

Rishabh Pant: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്തിനു പരുക്ക്. ബാറ്റ് ചെയ്യുന്നതിനിടെ ആർസിബി താരം ജോഷ് ഹെയ്‌സൽവുഡിന്റെ പന്ത് ലഖ്‌നൗ നായകന്റെ ദേഹത്ത് കൊള്ളുകയായിരുന്നു. 
 
മത്സരത്തിന്റെ അഞ്ചാം ഓവറിലാണ് സംഭവം. ഹെയ്‌സൽവുഡ് എറിഞ്ഞ പന്ത് റിഷഭിന്റെ വയറിലും കൈത്തണ്ടയിലും തട്ടി. വേദന കൊണ്ട് പുളഞ്ഞ താരം ക്രീസ് വിടുകയായിരുന്നു. റിട്ടയേർഡ് ഹർട്ടായാണ് പന്ത് ഡഗ് ഔട്ടിലേക്ക് തിരിച്ചുപോയത്. ടീം ഫിസിയോമാരുടെ നിരീക്ഷണത്തിലാണ് താരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍