ഓഫ് സ്റ്റംപിനു പുറത്ത് വൈഡ് ലെങ്ത് ബോളാണ് ചഹല്‍ എറിഞ്ഞത്. എഡ്ജ് ചെയ്ത് ബൗണ്ടറിയാക്കാനാണ് പന്ത് ശ്രമിച്ചത്. എന്നാല്‍ അവിശ്വസനീയമെന്ന് തോന്നുന്ന വിധം രാജസ്ഥാന്‍ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു പന്ത് കൈകളില്‍ സുരക്ഷിതമാക്കി. എഡ്ജ് എടുത്തതിനാല്‍ ക്ലിയര്‍ ക്യാച്ച് ഔട്ട് ! വളരെ നിരാശനായും ദേഷ്യത്തോടെയുമാണ് പന്ത് ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങിയത്. പോകുന്ന വഴി സൈറ്റ് സ്‌ക്രീനിലെ തുണിയില്‍ പന്ത് ബാറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.Rishab disappointed, angry and hitting curtains with bat after getting out. #rishabhpant pic.twitter.com/Rz7yL5fofF
— Neha_Patel (@Neha_11_07) March 29, 2024