'ക്യാപ്റ്റനാണെന്ന് ഓര്‍മ വേണം'; ഡ്രസിങ് റൂമില്‍വച്ച് റിഷഭ് പന്തിനെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് റിക്കി പോണ്ടിങ്

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (08:30 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനോട് ക്ഷോഭിച്ച് ഫ്രാഞ്ചൈസി മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ക്വാളിഫയര്‍ മത്സരത്തിനിടെയാണ് സംഭവം. അവസാന ഓവറിലെ ഒരു പന്തിലെ സിംഗിള്‍ എടുക്കാനുള്ള അവസരം പന്ത് നിഷേധിച്ചിരുന്നു. സിംഗിള്‍ എടുക്കാന്‍ അവസരമുണ്ടായിട്ടും ആ റണ്‍ എടുക്കാതിരുന്നതാണ് പോണ്ടിങ്ങിനെ ചൊടിപ്പിച്ചത്. ബൗളിങ് കോച്ച് ജേംസ് ഹോപ്‌സുമായി ഇതേ കുറിച്ച് താന്‍ സംസാരിച്ചെന്നും പോണ്ടിങ് പറഞ്ഞു. 
 
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ശര്‍ദുല്‍ താക്കൂറാണ് അവസാന ഓവര്‍ എറിഞ്ഞത്. ഓരോ റണ്‍സും വിലപ്പെട്ടതാണെന്ന് പോണ്ടിങ് പറഞ്ഞു. 
 
അവസാന ഓവര്‍ കഗിസോ റബാഡയ്ക്ക് നല്‍കാത്തതിലെ കാരണവും പോണ്ടിങ്ങിനോട് ചോദിച്ചു. അക്കാര്യം നായകന്‍ റിഷഭ് പന്തിനോട് തന്നെ ചോദിക്കണമെന്നാണ് പോണ്ടിങ് പറഞ്ഞത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍