തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, മുന്‍കാലത്തെക്കാള്‍ ഇരട്ടിയോളം പരിശ്രമം നടത്തുന്നതായി ഷാ വ്യക്തമാക്കി. '100 ശതമാനം അല്ല, 200 ശതമാനം'' എന്ന നിലപാടിലാണ് ഇപ്പോള്‍ പരിശീലനവും മത്സരങ്ങളും നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംശയമൊന്നുമില്ല, മികച്ച പ്രകടനങ്ങള്‍ നടത്തി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാണ് ശ്രമം. മുന്‍പ് എത്ര കഠിനമായി പ്രയത്‌നിച്ചിരുന്നോ അതിന്റെ 3 മടങ്ങെങ്കിലും ഞാന്‍ ഇന്ന് നടത്തും. ഷാ പറയുന്നു. എനിക്ക് ഒരുപാട് സംസാരിച്ച് ശീലമില്ല. പക്ഷേ എന്റെ 100 ശതമാനമല്ല 200 ശതമാനം പരിശ്രമവും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കരിയറില്‍ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി.