എന്തൊരു തിരിച്ചുവരവാണ് ഇത്, എല്ലാ ക്രെഡിറ്റും ധോണിക്ക്; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുകഴ്ത്തി പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റ

ശനി, 16 ഒക്‌ടോബര്‍ 2021 (09:35 IST)
നാലാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നായകന്‍ എം.എസ്.ധോണിയെയും പുകഴ്ത്തി പഞ്ചാബ് കിങ്‌സ് ടീം ഉടമയും നടിയുമായ പ്രീതി സിന്റ. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്ന് ഇത്തവണ എന്തൊരു തിരിച്ചുവരവാണ് ചെന്നൈ നടത്തിയതെന്ന് പ്രീതി സിന്റ പറഞ്ഞു. 'എല്ലാ ക്രെഡിറ്റും നായകന്‍ ധോണിയുടെ നേതൃപാടവത്തിനാണ്. ഫൈനലില്‍ തോറ്റെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും അഭിനന്ദിക്കുന്നു. മനോഹരമായ ക്രിക്കറ്റാണ് അവരും കളിച്ചത്. അനുഭവ സമ്പത്തും നേതൃപാടവവുമാണ് പ്രധാനമെന്ന് ഈ മത്സരം കാണിച്ചുതന്നു.,' പ്രീതി സിന്റ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍