പഞ്ചാബ് കിങ്‌സിനെ മായങ്ക് അഗര്‍വാള്‍ നയിക്കും

തിങ്കള്‍, 28 ഫെബ്രുവരി 2022 (11:42 IST)
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ മായങ്ക് അഗര്‍വാള്‍ നയിക്കും. നേരത്തെ കെ.എല്‍.രാഹുല്‍ ആയിരുന്നു പഞ്ചാബ് നായകന്‍. ഈ സീസണ്‍ മുതല്‍ രാഹുല്‍ ലക്‌നൗ ഫ്രാഞ്ചൈസിക്കൊപ്പമാണ്. പഞ്ചാബ് കിങ്‌സിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മായങ്ക് അഗര്‍വാള്‍ പറഞ്ഞു. മെഗാ താരലേലത്തിനു മുന്‍പ് പഞ്ചാബ് നിലനിര്‍ത്തിയ താരമായിരുന്നു മായങ്ക്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍