ശുഭ്മാൻ ഗിൽ (40 പന്തിൽ 56), ജോസ് ബട്‌ലർ (37 പന്തിൽ 60) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഗുജറാത്തിനു ജയം സമ്മാനിച്ചത്. ആറ് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ബട്‌ലർ 11 ഫോറുകൾ സഹിതമാണ് അർധ സെഞ്ചുറി നേടിയത്. വാഷിങ്ടൺ സുന്ദർ 13 പന്തിൽ പുറത്താകാതെ 21 റൺസ് നേടി.