ഹേസല്‍വുഡിന്റെ കുറവോ, ഞാനുള്ളപ്പോള്‍ ടെന്‍ഷന്‍ വേണ്ട, അരങ്ങേറ്റത്തില്‍ വമ്പന്‍ പ്രകടനം നടത്തി ജേക്കബ് ഡഫി

അഭിറാം മനോഹർ

ഞായര്‍, 29 മാര്‍ച്ച് 2026 (13:39 IST)
ഐപിഎല്ലില്‍ ഹേസല്‍വുഡിന് പരിക്കായ സാഹചര്യത്തില്‍ ഇത്തവണ ആരാകും ആര്‍സിബി ബൗളിങ് നിരയെ നയിക്കുക എന്നതിന് ഉത്തരം നല്‍കി ജേക്കബ് ഡഫി. കഴിഞ്ഞ സീസണില്‍ ആര്‍സിബിയെ ജേതാക്കളാക്കുന്നതില്‍ വലിയ പങ്കാണ് ഓസീസ് പേസര്‍ വഹിച്ചത്. എന്നാല്‍ ഇത്തവണ സീസണ്‍ ആരംഭിക്കുമ്പോള്‍ ഹേസല്‍വുഡില്ല എന്നത് വലിയ ആശങ്കയാണ് ആര്‍സിബി ക്യാമ്പിന് സമ്മാനിച്ചിരുന്നത്.
 
എന്നാല്‍ ഐപിഎല്‍ 2026 പതിപ്പിന്റെ ആദ്യമത്സരത്തില്‍ ആദ്യ ഓവറുകളില്‍ തന്നെ ആ ആശങ്ക അവസാനിപ്പിച്ചിരിക്കുകയാണ് ആര്‍സിബിയുടെ കിവീസ് താരമായ ജേക്കബ് ഡഫി. വെറും 14 പന്തുകള്‍ക്കിടെ ആര്‍സിബിയുടെ മുന്‍നിര താരങ്ങളെയാണ് ഡഫി മടക്കിയത്. ബാറ്റര്‍മാരുടെ സ്വര്‍ഗമായ ചിന്നസ്വാമിയില്‍ ചെറിയ സ്‌കോറിന് അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്,നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ മടക്കിയപ്പോള്‍ തന്നെ മത്സരത്തില്‍ ആര്‍സിബി ആധിപത്യം നേടി.
 
 ഡഫിയുടെ സ്വപ്നതുല്യമായ സ്‌പെല്‍ വന്നതോടെ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 49 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. നാലോവര്‍ പന്തെറിഞ്ഞ താരം 22 റണ്‍സ് മാത്രമാണ് മത്സരത്തില്‍ വിട്ടുകൊടുത്തത്. മത്സരം അനായാസമായി ആര്‍സിബി വിജയിച്ചതോടെ മത്സരത്തിന്റെ താരമായി മാറിയത് ഡഫിയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍