ഐപിഎല്‍ ബയോ ബബിള്‍ ദുഷ്‌കരം; പഞ്ചാബ് കിങ്‌സില്‍ ഇനി ഗെയ്ല്‍ ഇല്ല

വെള്ളി, 1 ഒക്‌ടോബര്‍ 2021 (08:18 IST)
ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കരീബിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇനി ഇറങ്ങില്ല. ഐപിഎല്‍ ബയോ ബബിളില്‍ നിന്ന് ക്രിസ് ഗെയ്ല്‍ പുറത്തുകടന്നു. ഐപിഎല്‍ ബബിള്‍ ദുഷ്‌കരമാണെന്നും മാനസികമായി സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും ഗെയ്ല്‍ പറയുന്നു. ടി 20 ലോകകപ്പിനായി കൂടുതല്‍ ഉന്മേഷത്തോടെ തയ്യാറെടുക്കാനാണ് ഗെയ്ല്‍ ഐപിഎല്‍ ബബിളില്‍ നിന്ന് ഇറങ്ങിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ബയോ ബബിളിന് ശേഷമാണ് ഗെയ്ല്‍ ഐപിഎല്‍ ബബിളിലേക്ക് പ്രവേശിച്ചത്. തുടര്‍ച്ചയായുള്ള ബയോ ബബിള്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് താരത്തിന്റെ അഭിപ്രായം. പഞ്ചാബ് കിങ്‌സ് എല്ലാവിധ ആശംസകളും നേരുന്നതായും ഗെയ്ല്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍