കോഹ്‌ലി അടങ്ങിയിരിക്കുമോ ?; ഇത്തവണത്തെ ഐപിഎല്ലില്‍ എന്താണ് സംഭവിക്കുക!
ബുധന്‍, 29 മാര്‍ച്ച് 2017 (15:52 IST)
ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരെയുള്ള വാക് പോരാട്ടമായി മാറുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍.
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എന്റെ സുഹൃത്തുക്കളല്ലെന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്‌താവനയാണ് ഇത്തരമൊരു ആശങ്കയുണ്ടാക്കുന്നത്.
ഐപിഎല്‍ കളിക്കാനാണ് കോഹ്‌ലി ധര്‍മ്മശാല ടെസ്‌റ്റില്‍ നിന്ന് വിട്ടു നിന്നതെന്ന മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജിന്റെ വാക്കുകളും ഇന്ത്യന്‍ ക്യാപ്‌റ്റനെ കോപാകുലനാക്കിയിട്ടുണ്ട്.
അതേസമയം, ഐപിഎല്‍ മത്സരങ്ങള്‍ പടി വാതില്‍ക്കല്‍ നില്‍ക്കെ നിലപാട് മയപ്പെടുത്തി ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് രംഗത്തെത്തിയത് ശുഭസൂചനയാണ്. ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര അവസാനിച്ചതിന് പിന്നാലെ അജിങ്ക്യ രഹാനെയെ അദ്ദേഹം ബിയര്‍ കുടിക്കാന്‍ ക്ഷണിച്ചിരുന്നു.
ടെസ്‌റ്റ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ കൂടുതല്‍ വാക് പോരുകള്‍ നടത്താതിരുന്നത് ഐ പി എല്‍ മത്സരങ്ങളില്‍ കളിക്കേണ്ടതുണ്ടെന്ന് മനസിലാക്കിയാണെന്നും സൂചനയുണ്ട്.