IPL 10: ഒടുവില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം; ധോണി നേട്ടം കുറിച്ചത് പഞ്ചാബിനെതിരെ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപില്‍എല്‍) മറ്റൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. ഐപിഎല്ലില്‍ 100 പുറത്താക്കലുകളിൽ പങ്കാളിയാവുക എന്ന നേട്ടമാണ് മഹി സ്വന്തമാക്കിയത്.
152 മത്സരങ്ങളിൽനിന്നു 106 പേരെ പുറത്താക്കിയ ദിനേശ് കാര്‍ത്തിക്കിന് ശേഷമാണ് ധോണിയും റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. 157 മത്സരങ്ങളിൽനിന്നു ധോണി 101 പേരെയാണ് ധോണി കൂടാരം കയറ്റിയത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് താരം അക്സർ പട്ടേലായിരുന്നു ധോണിയുടെ നൂറാമത്തെ ഇര. പിന്നീട് സ്വപ്നിൽ സിംഗിനെ കൂടി പിടികൂടിയതോടെ നേട്ടം 101 ആക്കി ഉയർത്തി.