IPL 10: പ്രശ്‌നം ഗുരുതരമായിരുന്നു, അതിനാലാണ് ധോണിയെ പുറത്താക്കിയത്; പൂനെ ടീമിനെ പിടിച്ചുലച്ച വിവാദത്തിന് മറുപടിയുമായി ഫ്‌ളെമിഗ്
മഹേന്ദ്ര സിംഗ് ധോണിയെ നായകസ്ഥാനത്തു നിന്നും നീക്കിയപ്പോള്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണുണ്ടായത്. എന്തുകൊണ്ടാണ് ധോണിയെ നായകസ്ഥാനത്തു നിന്നും നീക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൂനെയുടെ പരിശീലന്‍ സ്റ്റീഫണ്‍ ഫ്‌ളെമിഗ്.
ക്യാപ്‌റ്റന്‍ എന്ന നിലയ്‌ക്ക് ധോണിക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞില്ല. അദ്ദേഹം നായകസ്ഥാനം വഹിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ നേരിയ മാര്‍ജിനിലാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതിന് കാരണം മഹിയുടെ സമ്മര്‍ദ്ദമാണെന്ന് വ്യക്തമായി. ഇതോടെയാണ് സ്‌മിത്തിന് നായകസ്ഥാനം നല്‍കിയതെന്നും ഫ്‌ളെമിഗ് വ്യക്തമാക്കി.
യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളും ഉള്‍പ്പെട്ട ടീമാണ് ഇപ്പോഴുള്ളത്. ജയത്തിന്റെ രഹസ്യവും അതു തന്നെയാണ്. ധോണിയേയും സ്‌മിത്തിനെയും പോലുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കഴിവുള്ള യുവതാരങ്ങളും അണിനിരക്കുന്ന ടീമാണ് പൂനെയ്‌ക്കുള്ളതെന്നും ഫളെമിംഗ് പറയുന്നു.