IPL 10: അയ്യരുടെ വെടിക്കെട്ടില്‍ ലയണ്‍സിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം
ആവേശപ്പോരില്‍ ഗുജറാത്തിനെതിരെ ഡൽഹി ഡെയർ ഡെവിൾസിന് ജയം. 57 പന്തിൽ 96 റൺസ് അടിച്ചെടുത്ത ശ്രേയസിന്റെ മികവിലാണ് ഗുജറാത്ത് ലയൺസിനെതിരെ ഡൽഹി ജയം സ്വന്തമാക്കിയത്. സ്കോർ: ഗുജറാത്ത് 195/5 (20), ഡൽഹി 197/8 (19.4).
196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിയുടെ സഞ്ജു സാംസണും (11), ഋഷഭ് പന്തും (നാല്) പെട്ടെന്ന് മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ ഒറ്റയ്‌ക്ക് പൊരുതുകയായിരുന്നു. കരുൺ നായര്‍ 30 റണ്‍സ് സ്വന്തമാക്കി. കമ്മിൻസ് 13 പന്തിൽ 24 റൺസ് നേടി വിജയത്തിലേക്ക് സംഭാവന നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. 39 പന്തിൽ 69 റൺസ് നേടിയ ആരോൺ ഫിഞ്ചിന്റെ പ്രകടനത്തിന്റെ മികവിലാണ് ഗുജറാത്ത് മികച്ച ടോട്ടൽ കണ്ടെത്തിയത്. ദിനേഷ് കാർത്തികും (28 പന്തിൽ 40) ഇഷാൻ കിഷനും (25 പന്തിൽ 34) മികച്ച പിന്തുണ നൽകി.