ലോകാവസാനം എപ്പോള്‍ എങ്ങനെ? ശാസ്‌ത്രലോകം വെളിപ്പെടുത്തുന്നു

വ്യാഴം, 13 ഓഗസ്റ്റ് 2015 (16:35 IST)
ലോകത്തുള്ള എല്ലാവരേയും ഒരുപോലെ കുഴപ്പിച്ച ചോദ്യമായിരിക്കും ലോകം അവസാനിക്കുന്നത് എങ്ങനെയാണെന്നുള്ളത് ?. എന്നാല്‍ അതിനും ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് ബഹിരാകാശ ഗവേഷകര്‍. 10,000 കോടി വര്‍ഷങ്ങള്‍ക്കപ്പുറം ആണ് ലോകം അവസാനിക്കുക എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ലക്ഷത്തിലേറെ ഗാലക്‌സികളെ വിശദമായി പഠിച്ച ശേഷമാണ് ഗവേഷകര്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
 
200 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ഊര്‍ജത്തിന്റെ പകുതി മാത്രമേ ഇപ്പോള്‍ പല ഗാലക്‌സികളിലുള്ളു. ഇത്  10000 കോടി വര്‍ഷങ്ങള്‍ക്കപ്പുറം തീരുമെന്നും അത് പ്രപഞ്ചം നശിക്കാന്‍ കാരണമാകുമെന്നുമാണ് കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. തൊണ്ണൂറുകളില്‍ തന്നെ ഇത്‌ സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പഠനങ്ങള്‍ ആധികാരികമായിരുന്നില്ല.  
 
 

വെബ്ദുനിയ വായിക്കുക