അതേസമയം സ്‌ഫോടനത്തില്‍ പല ഭാഗങ്ങളിലേക്ക് ചിതറിത്തെറിച്ച ഉപഗ്രഹ അവശിഷ്‌ടങ്ങള്‍ ഭ്രമണ പഥത്തില്‍ ഒഴുകി നടക്കുന്ന വാര്‍ത്തകള്‍ മറ്റ് രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവ തങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുമോ എന്നാണ് ഏജന്‍സികള്‍ ഭയക്കുന്നത്. കൂടാതെ പൊട്ടിത്തെറിച്ച ഉപഗ്രഹാവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് വീഴാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.