കൊബാനിയ്ക്കായി യു എസ് വ്യോമാക്രമണം തുടരുന്നു

ശനി, 11 ഒക്‌ടോബര്‍ 2014 (09:24 IST)
തുര്‍ക്കി അതിര്‍ത്തിയ്ക്ക് സമീപമുള്ള കൊബാനിയി യു എസ് ആക്രമണം തുടരുമ്പോഴും മേഖലയില്‍ ഐ എസിന്റെ നിയന്ത്രണത്തില്‍ തുടരുന്നു.മേഖലയില്‍ ഐഎസ് ഭീകരരും കുര്‍ദുകളും തമ്മില്‍ ശക്തമായ  പോരാട്ടം നടക്കുകയാണ്  വ്യോമാക്രമണത്തിലൂടെ കുര്‍ദുകളെ രക്ഷിക്കാനും ഭീകരരെ തുരത്താനും യുഎസ് ശ്രമം.

എന്നാല്‍ ന്നാല്‍ ഐഎസ് ഭീകരര്‍ നഗരത്തിനു മേല്‍ മെല്ലെ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊബാനി ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലാണെന്നും ഏത് നിമിഷവും പൂര്‍ണമായും ഭീകരരുടെ അധീനതയിലാകാമെന്നുമാണ് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ടോണിബ്ലിങ്കന്‍ അറിയിച്ചിരിക്കുന്നത്.

നഗരത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്യൂരിറ്റി ക്വാര്‍ട്ടര്‍ കയ്യടക്കാനായി ഭീകരര്‍ കനത്ത ഷെല്‍ ആക്രമം തുടരുകയാണ്. ഇവിടം ഭീകരരുടെ പിടിയിലായതായി  റിപ്പോര്‍ട്ടുകളുണ്ട്.അതിനിടെ കുര്‍ദുകള്‍ക്ക് നേരെ  അക്രമണങ്ങള്‍ തുടരുമ്പോള്‍ പ്രസിഡന്റ് തയ്യിബ് എര്‍ദൊഗാന്‍ നിഷ്ക്രിയനായിരിക്കുന്നതില്‍ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന് വരികയാണ്.

തുര്‍ക്കിയില്‍ പ്രതിഷേധക്കാര്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വധിച്ചതായും പൊലീസ്മേധാവിയെ പരുക്കേല്‍പ്പിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു ദിവസമായി നടക്കുന്ന ലഹളയില്‍ 31 ഓളം പേര്‍ കൊല്ലപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും xപിന്തുടരുക.




വെബ്ദുനിയ വായിക്കുക