യുക്രൈനില്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തി: 14 മരണം

വെള്ളി, 30 മെയ് 2014 (08:40 IST)
യുക്രൈനില്‍ വിമതര്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തി. സംഭവത്തില്‍ ജനറലടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 
 
യുക്രൈനിന്റെ കിഴക്കന്‍ മേഖലയിലായിരുന്നു സംഭവം. റഷ്യന്‍ നിര്‍മിത വിമാനവേധ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. ഹെലികോപ്റ്റര്‍ വെടിവച്ചിട്ടെന്ന്‌ നേരത്തെ വിമതവിഭാഗം വക്‌താവ്‌ വാര്‍ത്താ ഏജന്‍സികളോട്‌ പറഞ്ഞിരുന്നു. നാലു യൂറോപ്യന്‍ നിരീക്ഷകരെ വിമതര്‍ ബന്ദികളാക്കിയിട്ടുമുണ്ട്‌.
 
സൈന്യത്തിന്റെ ആക്രമണത്തില്‍ മേഖലയില്‍ ഒട്ടേറെ ആവാസകേന്ദ്രങ്ങള്‍ തീപിടിച്ചു നശിച്ചതായും വക്‌താവ്‌ അറിയിച്ചിരുന്നു. 
 
കഴിഞ്ഞയാഴ്ച വിമതരുടെ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയിലുണ്ടായ പ്രക്ഷോഭങ്ങളില്‍ ഇതുവരെ 200ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക