ടോംഗയില്‍ ഭൂചലനം

ശനി, 26 ഏപ്രില്‍ 2014 (15:10 IST)
പസഫിക്‌ രാജ്യമായ ടോംഗയില്‍ റിക്ടര്‍ സ്കെയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശികസമയം വൈകുന്നേരം ഏഴിനാണ്‌ ഭൂചലനമുണ്ടായത്.

എന്നാല്‍ സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊ ആളപായമൊ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല എങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന്‌ ഹവായിലെ പസഫിക്‌ സുനാമിമുന്നറിയിപ്പ്‌ കേന്ദ്രം അറിയിച്ചു. അതേസമയം, ജിയോസയന്‍സ്‌ ഓസ്ട്രേലിയയുടെ
 
കണക്കനുസരിച്ച്‌ 6.3 ആണ്‌ ഭൂചലനത്തിന്റെ തീവ്രത.

വെബ്ദുനിയ വായിക്കുക