പാക്കിസ്ഥാന്‍ ഭീകരരാജ്യം തന്നെ, പിടികൂടിയത് 300 ഭീകരരെ

ഞായര്‍, 21 ഡിസം‌ബര്‍ 2014 (13:38 IST)
പെഷവാര്‍ ആക്രമണത്തിന് പിന്നാലെ പാക് സൈന്യം നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായി മുന്നൂറ് ഭീകരെ സൈന്യം പിടികൂടിയതായി റിപ്പൊര്‍ട്ടുകള്‍. സൈനികരുടെയും പോലീസുകാരുടെയും സംയുക്ത റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഭീകരരെന്ന് സംശയിക്കുന്ന ചില വിദേശിയരും പിടിയിലായിട്ടുണ്ട്.

പാക്കിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്കെതിരായ നടപടി സൈന്യം കടുപ്പിക്കുന്നതായാണ് സൂചന. ബോംബ് സ്‌ക്വാഡും കമാന്‍ഡോകളും ഒരുമിച്ചാണ് ഇപ്പോള്‍ ഭീകരവേട്ട നടത്തുന്നത്. പാകിസ്താനിലും അഫ്ഗാന്‍ അതിര്‍ത്തിയിലുമായി തുടരുന്ന ഭീകര വേട്ടയ്ക്കിടെ പ്രദേശത്ത് അമേരിക്ക മിസൈല്‍ ആക്രമണവും നടത്തുന്നുണ്ട്. അമേരിക്കയുടെ ആക്രമണത്തില്‍ അല്‍-ഖ്വെയ്ദയുടെയും താലിബാന്റെയും അഞ്ച് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

പാക് താലിബാന്‍ തലവന്‍ റേഡിയോ മുല്ല എന്ന മുല്ല ഫസലുദ്ദീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, ഇതിന് സ്ഥിരീകരണമില്ല. ശനിയാഴ്ച രണ്ട് സംഭവങ്ങളാണ് പാകിസ്താനിലുണ്ടായത്. പെഷവാറില്‍ നിന്ന് 18 കിലോമിറ്റര്‍ അകലെയുള്ള ഷാബ്കഡാറില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായുള്ള സംശയത്തെത്തുടര്‍ന്ന് പോലീസും സൈനികരും തിരച്ചില്‍ നടത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക