അധ്യാപികയെ കുട്ടികളുടെ മുന്നില്‍ വെച്ച് കുത്തികൊന്നു
പ്രൈമറി സ്‌കൂള്‍ അധ്യാപികയെ ക്ലാസില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് കുത്തികൊന്നു. ഫാബിന ടെറല്‍ കാംസ് (34) എന്ന അധ്യാപികയാണ് കുട്ടികളുടെ മുന്നില്‍ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. സൗത്ത് വെസ്റ്റ് ഫ്രാന്‍സിലെ ആല്‍ബി നഗരത്തിലാണ് സംഭവം നടന്നത്.
നഗരത്തിലെ എഡ്വര്‍ഡ് ഹെറിയോട്ട് സ്‌കൂളിലെ ടീച്ചറായിരുന്നു ഫാബിന. ഇവര്‍ പഠിപ്പിച്ചിരുന്ന ക്ലാസിലെ വിദ്യാര്‍ഥിനിയുടെ അമ്മയാണ് കൃത്യം നടത്തിയത്. മോറോക്കോ വംശജയായ സ്പാനിഷ് യുവതിയാണ് ഇവര്‍. എന്നാല്‍ പൊലീസ് പേര് പുറത്ത് വിട്ടിട്ടില്ല.
അധ്യാപികയുടെ അടിവയറ്റില്‍ കുത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചിരുന്നു എങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പേരില്‍ നേരത്തെ കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിന് കേസ് നിലവിലുണ്ട്. കൊല്ലപ്പെട്ട അധ്യാപികയ്ക്ക് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. അധ്യാപികയുമായി യുവതിക്ക് ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.